തിരുവനന്തപുരം : വ്യാജ ബോംബ് ഭീഷണിക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ നിതിന്‍ ശര്‍മ (39) എന്ന യുവാവിനെ മൈസൂര്‍ പൊലീസാണ് പിടികൂടിയത്.
ഇയാളെ തിരുവനന്തപുരം സൈബര്‍ പൊലീസിന് കൈമാറി. ......
കര്‍ക്കടക വാവ് ബലി തര്‍പ്പണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. നാളെ പുലർച്ചെ നാല് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ ഇന്ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്.
തിരുവല്ലം ജംഗ്ഷന് മുതല്‍ തിരുവല്ലം എല്‍പി സ്കൂള്‍ ജംഗ്ഷന് വരെയുള്ള റോഡില്‍ ഇരുവശത്തേക്കും വാഹന ഗതാഗതത്തിനും വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണം ഉണ്ട്. ......
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വിയെയാണ് നഗരൂർ പൊലീസ് പിടികൂടിയത്. ......
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 നാളെ മടങ്ങും. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യുദ്ധവിമാനത്തെ ഇന്ന് ഹാങ്ങറിൽ നിന്ന് പുറത്തിറക്കും. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്തിടെ നടപ്പിലാക്കിയ കോടതി ഫീസ് വർദ്ധനവ് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ (KHCAA) സമർപ്പിച്ച ഒരു പൊതുതാൽപര്യ ഹർജിയിൽ തങ്ങളെയും കക്ഷി ചേർക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അമിതമായ വർദ്ധനവ്, ജനങ്ങൾക്ക് ഭാരം
2025-ലെ കേരള ഫിനാൻസ് ആക്ട് പ്രകാരം കോടതി ഫീസിലുണ്ടായ വർദ്ധനവ് 400% മുതൽ 9,900% വരെയാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി ജി. ......
ആറ് കെട്ടിടങ്ങള്‍ കൂടി ഉടൻ യാഥാർത്ഥ്യമാകും. ഇതോടെ പുതിയ പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
1990 ജൂലൈ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ വൈദ്യൻ കുന്നിലാണ് ടെക്നോപാർക്കിന് ശിലയിടുന്നത്. ......